Breaking News

സംസ്ഥാനത്ത് വീണ്ടും 53,000 കടന്ന് സ്വർണവില

 സംസ്ഥാനത്ത് വീണ്ടും 53,000 കടന്ന് സ്വർണവില





കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധന. ഇതോടെ ഒരിടവേളയ്ക്ക് ശേഷം വില 53,000ന് മുകളില്‍ എത്തി. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപ ഉയർന്ന് 6635 രൂപയായി. മെയ് രണ്ടിന് സ്വര്‍ണവില 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു.

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏപ്രിൽ 16 ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. ഏപ്രിൽ 19 ന് എത്തിയ 54520 രൂപയാണ് സ്വർണത്തിന്റെ സർവകാല റെക്കോർഡ് വില.

മെയ് മാസത്തെ സ്വർണവില

1-May-24   - 52440 
2-May-24     - 53000
3-May-24     - 52600
4-May-24     - 52680
5-May-24     - 52680
6-May-24   - 52840
7-May-24   - 53080 (Highest of Month

No comments