Breaking News

അർജുനായി രക്ഷാ പ്രവർത്തനം രാത്രിയും തുടരും; റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് സിഗ്നൽ, 70% യന്ത്രഭാഗങ്ങൾ തന്നെയെന്ന് സംഘം

 അർജുനായി രക്ഷാ പ്രവർത്തനം രാത്രിയും തുടരും; റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് സിഗ്നൽ, 70% യന്ത്രഭാഗങ്ങൾ തന്നെയെന്ന് സംഘം

രണ്ടാംഘട്ട റഡാർ പരിശോധനയിൽ ട്രക്ക് ഉണ്ടെന്ന് കരുതുന്ന പ്രദേശം കണ്ടെത്തിയാതായി സംഘം. 70% യന്ത്രഭാഗങ്ങൾ തന്നെയെന്ന് സംഘം അറിയിച്ചു. ഇവിടെ മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തി വീണ്ടും ശക്താമായ മഴ തുടരുകയാണ്. എങ്കിലും വൈകാതെ തന്നെ അർജുൻ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. അതേസമയം രക്ഷാദൗത്യം രാത്രിയും തുടരും. അർജുനെ ഇന്ന് രാത്രി തന്നെ കണ്ടെത്താൻ തീവ്രശ്രമം നടക്കുകയാണ്. കണ്ടെത്തിയാൽ ഉടൻ മണിപ്പാൽ മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസുകളും തയ്യാറാണ്.

No comments