Breaking News

റബറിന്റെ താങ്ങുവില 10 രൂപ ഉയര്‍ത്തി; ശബരിമല വിമാനത്താവളത്തിനായി 1.88 കോടി; കേരളത്തിലെ മദ്യം കയറ്റുമതിക്ക് ശ്രമിക്കും

 റബറിന്റെ താങ്ങുവില 10 രൂപ ഉയര്‍ത്തി; ശബരിമല വിമാനത്താവളത്തിനായി 1.88 കോടി; കേരളത്തിലെ മദ്യം കയറ്റുമതിക്ക് ശ്രമിക്കും





റബറിന്റെ താങ്ങുവില ഉയര്‍ത്തി ധനമന്ത്രി. 170 രൂപയില്‍ നിന്ന് പത്ത് രൂപ വര്‍ദ്ധിപ്പിച്ച് 180 രൂപയാക്കുമെന്ന് അദേഹം വ്യക്തമാക്കി. മേയ്ക്ക് ഇന്‍ കേരളയ്ക്ക് 1829 കോടി രൂപ മാറ്റിവെയ്ക്കുമെന്നും അദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിക്ക് 128 കോടി അനുവദിച്ചു. പുതിയ ബസുകള്‍ വാങ്ങാനാണ് ഇതില്‍ 92 കോടി അനുവദിച്ചിരിക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ മദ്യം കയറ്റുമതിക്ക് നടപടി സ്വീകരിക്കുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി..വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കും.

സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ അനുവദിക്കും. സ്ഥലം നിശ്ചയിച്ചിട്ടില്ല. ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദം നേടിയാല്‍ ഓക്‌സഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേരാനാകും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി അറിയിച്ചു.

വിഴിഞ്ഞത്ത് ചൈനീസ് മാതൃകയില്‍ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണ്‍ പരിഗണിക്കും. വിഴിഞ്ഞത്തിന് പ്രത്യേക പരിഗണന നല്‍കും. തിരുവനന്തപുരം മെട്രോക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. റെയില്‍വേ വികസനത്തില്‍ കേന്ദ്രം കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

No comments